India

രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

അലഹബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അലഹബാദില്‍ കേസ്. ജെ.എന്‍.യു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ നല്‍കി നടത്തിയ പ്രസംഗം രാജ്യദ്രോഹപരമാണെന്ന് കാട്ടി ഒരു അഭിഭാഷകനാണ് അലഹബാദ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് കൊടുത്തത്.

രാജ്യദ്രോഹക്കുറ്റം നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംസാരിച്ചതിലൂടെ രാഹുലും രാജ്യവിരുദ്ധ നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നാണ് അഡ്വ.സുശീല്‍ കുമാര്‍ മിശ്ര കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. കേസ് മാര്‍ച്ച് ഒന്നിന് കോടതി പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button