മീററ്റ്: അന്ധയായ മുസ്ലീം വിദ്യാര്‍ത്ഥിനി ഭഗവത് ഗീത മനപ്പാഠമാക്കി. ഏഴു വയസുകാരിയായ റിദ സെഹ്റയാണ് ഈ മിടുക്കി. കണ്ണു കാണാന്‍ കഴിയാത്ത റിദ കാഴ്ച ശക്തിയില്ലാത്തവര്‍ പഠിക്കുന്ന മീററ്റിലെ ഒരു റസിഡന്‍ഷ്യല്‍ സ്കൂളിലാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി പഠിക്കുന്നത്.
80 ശതമാനം കാഴ്ച ശക്തിയില്ലാതെയാണ് റിദ ജനിച്ചത്. സ്കൂളിലെ അദ്ധ്യാപകരുടെ സഹായത്തോടെയാണ് ഗീത പഠിക്കുന്നത്.
ഖുറാന് വായിച്ചിട്ടാണെങ്കിലും ഗീത വായിച്ചിട്ടാണെങ്കിലും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് തനിക്ക് ഇഷ്ടമാണ്. റിദ പറയുന്നു. തന്റെ മകള്‍ ഖുറാന് പഠിക്കുന്നതിലും ഗീത പഠിക്കുന്നതിലും അഭിമാനമേയുള്ളൂവെന്ന് സെഹ്റയുടെ പിതാവ് റായിസ് ഹൈദര്‍ പറഞ്ഞു
ബ്രയിലി കോപ്പി ഇല്ലാത്തതിനാല്‍ വായിച്ച് കേള്‍പ്പിച്ചാണ് റിദയെ അധ്യാപകര്‍ ഗീത പഠിപ്പിച്ചത്.
Post Your Comments