ചെന്നൈ: ഇന്ത്യ വംശീയതയുടെ നാടാണെന്നും ഇവിടെ ജനിച്ചതില്‍ അപമാനം തോന്നുന്നതായും മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കൗളുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കര്‍ണനെ സ്ഥലം മാറ്റാന്‍ കൗള്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ച് കര്‍ണനെ കല്‍ക്കട്ട ഹൈക്കോടതിയിലേയ്ക്ക് സ്ഥലം മാറ്റി. . തനിയ്ക്ക് കേസുകളൊന്നും നല്‍കരുതെന്ന് ഉത്തരവിട്ട സുപ്രീം കോടതി ജഡ്ജിമാരെ അറസ്റ്റ് ചെയ്യാന്‍ ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് കര്‍ണന്‍ നിര്‍ദ്ദേശം നല്‍കുമെന്നും പട്ടികജാതി – പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം കേസെടുക്കുമെന്നും കര്‍ണന്‍ പറഞ്ഞിരുന്നു.
വംശീയതയില്ലാത്ത ഒരു രാജ്യത്തേയ്ക്ക് കുടിയേറാനാണ് താല്‍പര്യം,താന്‍ ഒരു ദളിതന്‍ ആയതുകൊണ്ട് മാത്രമാണ് തനിയ്‌ക്കെതിരെ ഇത്തരത്തില്‍ നടപടിയുണ്ടാകുന്നതെന്നാണ് കര്‍ണന്റെ ആരോപണ. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും സവര്‍ണാധിപത്യമാണുള്ളതെന്നും കര്‍ണന്‍ ആരോപിച്ചു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കര്‍ണന്‍ പരാതി നല്‍കി. ഇതിന്റെ കോപ്പികള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നിയമ മന്ത്രി ഡി.വി.സദാനന്ദ ഗൗഡ, ദേശീയ പട്ടികജാതി – പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍, ദളിത് നേതാക്കളായ ബി.എസ്.പി നേതാവ് മായാവതി, എല്‍.ജെ.പി നേതാവ് രാംവിലാസ് പാസ്വാന്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്കും നല്‍കാനാണ് കര്‍ണന്റെ തീരുമാനം.
Post Your Comments