ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം മൈസൂരുവാണെന്ന് സര്‍വ്വെ ഫലം. 73 നഗരങ്ങളില്‍ നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ് മൈസൂരുവിനെ ഏറ്റവും ശുചിത്വമുള്ള നഗരമായി പ്രഖ്യാപിച്ചത്.
സര്‍വ്വെ അനുസരിച്ച് മൈസൂരു, ചണ്ഡീഗഡ്, തിരുച്ചിറപ്പള്ളി എന്നീ നഗരങ്ങളാണ് ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള മൂന്ന് നഗരങ്ങള്‍. പ്രധാനമന്ത്രിയുടെ സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി നടന്ന ശുചീകരണത്തിന്റെ ഫലം കണക്കാക്കാന്‍ വേണ്ടി സംഘടിപ്പിച്ച സര്‍വ്വെയുടെ ഫലം കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യനായിഡുവാണ് പ്രഖ്യാപിച്ചത്. നഗരങ്ങളിലെ റോഡിന്റെ ശുചിത്വമായിരുന്നു സര്‍വ്വെയിലെ ഒരു പ്രധാന മാനദണ്ഡം. 476 നഗരങ്ങളില്‍ നിന്നാണ് ഏറ്റവും ശുചിത്വമുള്ള നഗരമായി മൈസൂരുവിനെ തിരെഞ്ഞടുത്തത്.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, ഗുജറാത്തിലെ സൂറത്ത്, രാജ്‌കോട്ട് എന്നീ നഗരങ്ങളാണ് പിന്നീട് പട്ടികയില്‍ വരുന്ന നഗരങ്ങള്‍.
Post Your Comments