Kerala

സോളാര്‍ കമ്മീഷനെ അപമാനിച്ച സംഭവം; ഷിബു ബേബി ജോണ്‍ ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: സോളാര്‍ കമ്മീഷനെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി ഷിബു ബേബി ജോണ്‍ മാപ്പു പറഞ്ഞു. ‘വായിനോക്കി’ പരാമര്‍ശത്തിന്റെ പേരിലായിരുന്നു ഖേദപ്രകടനം. പ്രസംഗത്തിനിടയില്‍ വികാരത്തിന്റെ പുറത്ത് പറഞ്ഞതാണെന്ന വിശദീകരണം സത്യവാങ്മൂലമായി കമ്മീഷനില്‍ സമര്‍പ്പിച്ചു.

എന്നാല്‍ ഷിബു ബേബി ജോണ്‍ നല്‍കിയ മാപ്പപേക്ഷ തൃപ്തികരമല്ലെന്ന് സോളാര്‍ കമ്മീഷന്‍ വ്യക്തമാക്കി. മന്ത്രി സ്ഥാനത്തിരുന്ന് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത് ഉചിതമായില്ല. കമ്മീഷനെ മന:പൂര്‍വം ആക്ഷേപിക്കുകയായിരുന്നു മന്ത്രിയെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിക്കവെയാണ് കമ്മീഷന്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

മുഖ്യമന്ത്രിയെ 14 മണിക്കൂര്‍ വിസ്തരിച്ച കമ്മീഷന്‍ നടപടിയെ വിമര്‍ശിച്ച് കൊല്ലത്തുവെച്ചാണ് ഷിബു ബേബി ജോണ്‍ പ്രസംഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button