തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനെതിരെ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. കമ്മീഷന്‍ ചില സമയങ്ങളില്‍ മുന്‍ വിധിയോടെയാണ് പെരുമാറുന്നത്.ജുഡീഷ്യറിക്ക് എന്തും പറയാം ജനപ്രതിനിധികള്‍ക്ക് ഒന്നും പറയാന്‍ പാടില്ലേ എന്നും അദ്ദേഹം ചോദിച്ചു.
കമ്മീഷനെ വിമര്‍ശിച്ച മന്ത്രി ഷിബു ബേബി ജോണ്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പി.പി തങ്കച്ചന്റെ പ്രതികരണം. മുഖ്യമന്ത്രിയെ 14 മണിക്കൂര്‍ വിസ്തരിച്ച കമ്മിഷന്‍ നടപടിയെയായിരുന്നു മന്ത്രി വിമര്‍ശിച്ചത്. പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് മന്ത്രി ഖേദം പ്രകടിപ്പിച്ചിരുന്നു. കമ്മിഷന്‍ ഖേദ പ്രകടനം അംഗീകരിച്ചുവെങ്കിലും മന്ത്രിയെ വിമര്‍ശിച്ചിരുന്നു.
Post Your Comments