ചെന്നൈ: തന്നെ സ്ഥലംമാറ്റിയ സുപ്രീംകോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്.കര്‍ണ്ണന്‍ സ്‌റ്റേ ചെയ്തു. കൂടാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് ഏപ്രില്‍ 29ന് മുമ്പ് കീഴുദ്യോഗസ്ഥന്‍ മുഖേന വിശദീകരണം എഴുതി നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടു.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസ് കര്‍ണ്ണന്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ നിയമ പ്രശ്‌നം മൂലമാണ് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതില്‍ കര്‍ണ്ണനെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. ഈ നടപടിയാണ് ജസ്റ്റിസ് കര്‍ണ്ണന്‍ റദ്ദാക്കിയത്.
ഇന്ന് സുപ്രീംകോടതി ചേര്‍ന്നപ്പോള്‍ കര്‍ണ്ണനെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് കര്‍ണ്ണന്റെ തന്നെ ബെഞ്ച് സ്വമേധയാ പരിഗണിക്കുന്നതായി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ.വേണുഗോപാല്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്നാണ് കര്‍ണ്ണന്റെ ബെഞ്ചിലേക്ക് കേസുകള്‍ നല്‍കരുതെന്നും സ്വമേധയാ കേസെടുക്കാനുള്ള അദ്ദേഹത്തിന്റെ അധികാരം തടഞ്ഞത്.
ജസ്റ്റിസുമാരായ കെ.എസ്.ഖേര്‍, ആര്‍.ഭാനുമതി എന്നിവരായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്.
Post Your Comments