India

കേന്ദ്ര പദ്ധതി വഴി ഒരാഴ്ച കൊണ്ട് വൈദ്യുതീകരിച്ചത് 253 ഗ്രാമങ്ങള്‍

ന്യൂഡല്‍ഹി : ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജന വഴി കേന്ദ്രസര്‍ക്കാര്‍ ഈയാഴ്ച വൈദ്യുതീകരണം നടത്തിയത് 253 ഗ്രാമങ്ങളില്‍ . ഇതില്‍ ഒഡിഷയില്‍ നിന്നുള്ള 111 ഗ്രാമങ്ങളും ഉള്‍പ്പെടുന്നു. അസമിലെ 81 ഗ്രാമങ്ങളും ജാര്‍ഖണ്ഡിലെ 40 ഗ്രാമങ്ങളും ഈയാഴ്ച വൈദ്യുതീകരിച്ചവയില്‍ ഉള്‍പ്പെടുന്നു.രാജ്യത്തെ ഇതുവരെ വൈദ്യുതിയെത്താത്ത 18,452 ഗ്രാമങ്ങള്‍ ആയിരം ദിവസം കൊണ്ട് വൈദ്യുതീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞിരുന്നു . കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പദ്ധതി ആരംഭിച്ചത്. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും 24 മണിക്കൂര്‍ വൈദ്യുതിയെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജന ആരംഭിച്ചത്.

കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. 2015-16 കാലയളവില്‍ 5279 ഗ്രാമങ്ങള്‍ ഇതുവരെ വൈദ്യുതീകരിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button