ന്യൂഡല്‍ഹി: ജവഹര്‍ലാര്‍ നെഹ്രു സര്‍വകലാശാലയിലെ ദേശവിരുദ്ധരുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സഖ്യം രൂപീകരിച്ചു എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്താണ് ദേശീയത എന്നും എന്താണ് ദേശ വിരുദ്ധത എന്നും മനസിലാക്കാനുള്ള കഴിവ് രാഹുല്‍ ഗാന്ധിക്കില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയില്‍ നിന്നുണ്ടായ നിരാശയില്‍ നിന്ന് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മുക്തരായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
സര്‍വകലാശാലയിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉടന്‍ തന്നെ മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. തന്റെ ബ്ലോഗിലൂടെ ആണ് അമിത് ഷാ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെ വിമര്‍ശനം ഉയര്‍ത്തിയത്. രാഹുല്‍ ഗാന്ധിക്ക് ദേശീയത എന്ന വികാരം ഇല്ലെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയെ വീണ്ടും വിഭജിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്. അടിയന്തരാവസ്ഥ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെ തകര്‍ക്കുന്നതായിരുന്നില്ലേ എന്നും ഇന്ദിരാ ഗാന്ധി ഹിറ്റ്‌ലറെ പോലെ ആയിരുന്നില്ലേ എന്നും അമിത് ഷാ ചോദിച്ചു. കോണ്‍ഗ്രസ് ഉത്തരവാദിത്തം മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും ജെഎന്‍യുവില്‍ സംഭവിക്കുന്നത് ദേശീതയുടെ കണ്ണില്‍ കൂടി മാത്രമേ കാണാന്‍ കഴിയൂ എന്നും അമിത് ഷാ പറഞ്ഞു.
ജെഎന്‍യുവിലെ പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ക്യാമ്പസ് സന്ദര്‍ശിച്ചിരുന്നു.
Post Your Comments