ബീന സി എം
പഞ്ചാരകുഞ്ചു ഫ്രണ്ട് ഡോർ മലർക്കെ തുറന്നിട്ടു.അല്പം തിരക്ക്
പിടിച്ച ബസിലേക്ക് അവർ കേറി.ഒരു വൃദ്ധ.തലമുടി നരച്ച്,ശോഷിച്ച
ദേഹം. അല്പം വിറയാർന്ന കൈകളുമായി ബസിൽ അവർ ആദ്യമേ കേറിപറ്റി.കറുപ്പില്‍ മഞ്ഞ പൂകളുള്ള ഒരു പഴയ മോഡൽ സാരി ആണ് അവർ ഉടുത്തിരിക്കുന്നത്.തോളത്ത് അവിടവിടായി വിട്ടുപോന്ന ഒരു കറുത്ത
ബാഗും.എന്തൊക്കയോ പിറുപിറുത്തുകൊണ്ട് നില്കുന്നവരെയെല്ലാം
നന്നായി നോക്കി.പിന്നിട് ഉള്ളിലെ സീറ്റുകളിലേക്ക് കണ്ണ്‍ പായിച്ചു. ഡ്രൈവറുടെ പിന്നിലെ ഒരു സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ട്.സഹയാത്രികരെ വകഞ്ഞുമാറ്റി അവർ അവടെ ഇരുപ്പായി.
പതിഞ്ഞ ശബ്ധത്തില്‍ അവർ പിറുപിറുക്കുന്നത് ശ്രദ്ധിച്ചിരുന്നാൽ
കേൾക്കാം. “ടീച്ചറേ…ടിക്കറ്റ്” എന്ന് പറഞ്ഞു കണ്ടക്ടർ വിളിച്ചപോൾ അവർ ഞെട്ടിയുണർന്നു.ബാഗിലെ ആദ്യത്തെ കള്ളിയിൽ കൈയിട്ട് കുറച്ചു നാണയങ്ങൾ പെറുക്കി കൊടുത്തു.എത്രയാണ് എന്ന് അവർ എണ്ണിയില്ല.
അത് മാത്രമേ അവരുടെ കൈയിലുള്ളു. കണ്ടക്ടർ അത് എണ്ണി. 8 രൂപ.മിനിമം ചാർജ്ജ് മതി.വീണ്ടും ചിന്തയിലാണ്ട ടീച്ചറുടെ കൈയിൽ ബാക്കി ഒരു രൂപ വെച്ചുകൊടുത്ത് അയാൾ തിരക്കിലേക്ക് നൂണ്ടു കേറി.
വിചിത്രമായ അവരുടെ പിറുപിറുക്കലുകൾ തൊട്ടടുത്തിരുന്നു ഉറക്കം തൂങ്ങുന്ന ചേച്ചിയെ ഒട്ടും അലോസരപെടുത്തുന്നില്ല.എല്ലാവരും അവരവരുടെ മനോവ്യാപാരങ്ങളുമായി മുന്നോട്ടുപോകുന്നു. 2 സ്റ്റോപ്പുകൾക്ക് അപ്പുറം കോളേജ് വിദ്യാർത്ഥികളുടെ തിരക്ക്
ഒഴിഞ്ഞു.അടുത്ത സ്റ്റോപ്പിൽ ടീച്ചർ ഇറങ്ങാൻ മറക്കുമോന്നു ഭയന്ന്
കണ്ടക്ടർ വന്ന്‍ വീണ്ടും ടീച്ചറെ ഓർമ്മകളിൽ നിന്ന് ഉണർത്തി.
പെട്ടെന്ന് അവർ എഴുന്നേറ്റു നില്ക്കാൻ ശ്രമിച്ചു,വീണ്ടും സീറ്റിലേക്ക്
ഇരിക്കേണ്ടി വന്നു. വേദന കാരണം അവരുടെ മുഖം ചുളിഞ്ഞു. കണ്ടക്ടർ
പറഞ്ഞു.
“ടീച്ചറെ.. പത്ക്കെ .. ബസ് നിർത്തും”
കിളി അല്പം നീരസത്തോടെ ഒന്ന്‍ നോക്കി,പിന്നെ മുഖം തിരിച്ചു.
സ്റ്റോപ്പ് എത്തിയപ്പോൾ വിറച്ചു വിറച്ചു അവർ ഇറങ്ങി. തെരുവ് വിളക്കുകൾ മഞ്ഞവെളിച്ചം പൊഴിച്ച് നില്‍ക്കുന്നു.വിജനമായി
കിടക്കുന്ന ഒരു പ്രൈവറ്റ് റോഡിലൂടെ അവർ ആയാസപെട്ടു നടന്നു തുടങ്ങി. കേൾവിക്കാരില്ലെങ്കിലും സംസാരിച്ചുകൊണ്ട്. ചിലപ്പോൾ പണ്ട് നിർത്താതെ ക്ലാസ്സുകളിൽ നിന്ന ക്ലാസ്സുകളിലേക്ക് പഠിപ്പിച്ചുകൊണ്ട് ഓടിനടന്ന ആ പഴയ ഓർമയിലേക്ക് തിരികെ പോകുന്നതാകാം.
പിന്നിൽ നിന്ന് ആരുടയോ കാലടി ശബ്ദം.അവർ തിരിഞ്ഞ് നോക്കി. അരണ്ട
വെളിച്ചത്തിലേക്ക് ആവും വിധം സൂക്ഷിച്ചുനോക്കി അവർ കഴുത്തിലെ
സ്വർണമാല സാരികക്കതാകി.ആളെ തീരെ വ്യക്തമല്ല. വെള്ള മുണ്ടും
ചുവന്ന ഷർട്ടും.കൈയിലെ വാച്ചിൽ മഞ്ഞവെളിച്ചം തട്ടി ശോഭിക്കുന്നു. നല്ല ഉയരമുള്ള ഒരാൾ
“ടീച്ചറേ” അല്പം ഇടറിയ ശബ്ദത്തിൽ അയാൾ വിളിച്ചു.അയാൾ അടുത്തേക്ക് വന്നു കൈയിൽ പിടിച്ചു. “ഇത് 3 ലക്ഷം രൂപയുണ്ട്.ബാങ്കിലെ കടം തീർക്കണം.വീട് ജപ്തി ഉണ്ടാവില്ല.”
അത്ഭുതവും അതിലുപരി ഒരു തരം വിളർച്ചയും അവരുടെ മുഖത്ത് വന്നു.
“കുഞ്ഞേ.. നീ?”
“ഞാന്‍ വേണുവാ ടീച്ചറേ.. 10 ൽ പഠിച്ചിരുന്നപ്പോൾ ഒരു ദിവസം ടീച്ചറോട് മൌലികാവകാശങ്ങളെപറ്റി വഴക്കിട്ടതും അവസാനം ടീച്ചർ ഇറങ്ങിപോയതും ഓർക്കുന്നുണ്ടോ??”
ടീച്ചർ ആലോചനയിൽ മുഴുകി. “ഇന്ന് ഞാൻ ടീച്ചറേ collectorate ൽ കണ്ടു. കുറെ വിളിച്ചു.ടീച്ചർ കേട്ടില്ല. പിന്നെ അന്ന് ഒപ്പം പഠിച്ചിരുന്ന വിശ്വത്തെ വിളിച്ചു.ആളാണ് വീട് പറഞ്ഞു തന്നത്. ടീച്ചറുടെ മകനും ഭർത്താവും ഒരു accident ൽ പെട്ട് മരിച്ചെന്നും മറ്റും അറിഞ്ഞപ്പോൾ ഞാൻ ഇങ്ങോട്ട് പോന്നു.അര മണിക്കൂർ ആയി വന്നിട്ട്.ടീച്ചറേ കാത്തുനില്‍ക്കായിരുന്നു.”
പറഞ്ഞു തീരും മുന്നേ ടീച്ചറുടെ കണ്ണ് നിറഞ്ഞു. “കുഞ്ഞേ..” അവർ ആ
കൈയിൽ മുറുകെ പിടിച്ചു. “നന്ദിയെങ്ങനെ…”
“അയ്യോ…ടീച്ചറേ അരുത്..ഇത് ഗുരുദക്ഷിണയായി, അല്ലെങ്കിൽ ഒരു പ്രായചിത്തം ആയി കണക്കാക്കു. അന്ന് സ്ത്രീകളുടെ അവകാശങ്ങളെപറ്റി
ചർച്ച ചെയ്താണ് നമ്മൾ വഴക്കിട്ടത്.പിന്നിട് വക്കീൽ കുപ്പായം അണിഞ്ഞപ്പോൾ ടീച്ചറുടെ ഉള്ളിലെ നന്മയെ ഞാൻ തിരിച്ചറിഞ്ഞു. നന്ദി ഞാനാണ് പറയേണ്ടത്. അന്ന്‍ അങ്ങനെ ഒരു ചർച്ച ഉണ്ടായതാകാം വക്കീൽ പണിക്ക് ഇറങ്ങാനും ഇപ്പോൾ സ്ത്രീകളുടെ നിയമസഹായവേദിയിൽ പ്രവർത്തിക്കാനും ഒക്കെ എന്നെ പ്രേരിപ്പിക്കുന്നത്.ഞാൻ ഇവിടെ തൃശൂർ ഉണ്ട് ടീച്ചറേ.. എന്ത് സഹായം വേണമെങ്കില്ലും ചോദിച്ചോളു.”
“ഇന്ന് അദ്ദേഹത്തിന്‍റെ പെൻഷൻ കാര്യങ്ങള്‍ ശരിയാക്കാൻ വേണ്ടി അവിടെ വന്നതാ. പേപ്പറുകൾ കൊടുത്തെങ്കിലും ഇനിയും കാത്തിരുന്നേ പറ്റു. ലോണ്‍ എങ്ങനെയെങ്കിലും അടച്ചു തീർക്കാൻ വേണ്ടി നെട്ടോട്ടം ഓടുകയാണ്.” അവർ സാരിതലപ്പിൽ വിതുംബലിനെ അടക്കാൻ ശ്രമിച്ചു.
പതിയെ അവ രണ്ടു പേരും നടന്നു വീട്ടിലെത്തി. “ പേടിക്കാതെ ടീച്ചറേ,
ഞാൻ ബാങ്ക്മായി സംസാരിക്കാം.എന്തെങ്കിലും നീക്ക്പോക്ക് ഉണ്ടാക്കാം.
അമ്മ അകത്ത്പോയി വിശ്രമ്മിക്കു..”
“അമ്മ..”
“അത് ടീച്ചറേ..”
“എനിക്ക് നഷ്ടപെട്ട ആണ്‍തരി.. മോനേ…”
ദൂരേ മാനത്ത് നക്ഷത്രങ്ങൾ മിഴി തുറന്നപ്പോൾ ഭൂമിയില്‍ ഒരു അമ്മയും
മകനും പരസ്പരം ദത്തെടുക്കലിന് തയ്യാറായി.
Post Your Comments