Kerala

കോഴിക്കോട് വിമാനത്താവളത്തില്‍ വിദേശ കറന്‍സി പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കൊണ്ടുപോകാന്‍ ശ്രമിച്ച 95 ലക്ഷത്തിന്റെ വിദേശ കറന്‍സി ഡി.ആര്‍.ഐ പിടികൂടി. സൗദി, ഖത്തര്‍ റിയാലുകളും യു.എസ് ഡോളറും യു.എ.ഇ ദിര്‍ഹവുമാണു പിടികൂടിയത്. ബാഗേജിനുള്ളില്‍ അരിപ്പൊടി, അവല്‍ പായ്ക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഫവാസിനെ (24) കസ്റ്റഡിയിലെടുത്തു. ഇന്നു പുലര്‍ച്ചെയ്ക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിലേക്കു പോകാനെത്തിയതാണ് ഫവാസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button