ഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനെ ഭീകരവാദ രാജ്യമായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി. ഇതിനായുള്ള കാര്യങ്ങള്‍ നയതന്ത്രപരമായി തന്നെ കൈകാര്യം ചെയ്യണം. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് പാക് ചാരസംഘടന(ഐ.എസ്.ഐ) ആണെന്ന് ഹെഡ്‌ലിയുടെ മൊഴിയിലൂടെ വ്യക്തമായിട്ടുണ്ട്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തണമെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി സിദ്ധാര്‍ഥ് സിങ് പറഞ്ഞു.
Post Your Comments