മുംബൈ: മേക്ക് ഇന്‍ ഇന്ത്യാ പദ്ധതി വിദേശത്തും വന്‍കിട ബ്രാന്‍ഡായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ എവിടേയ്ക്കാണ് സഞ്ചരിക്കുന്നതെന്ന് നോക്കിക്കാണണമെന്നും മേക്ക് ഇന്‍ ഇന്ത്യാ വാരാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആഹ്വാനം ചെയ്തു.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ രാജ്യം ഇന്ത്യയാണ്. സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ വിദേശ നിക്ഷേപം വര്‍ധിച്ചിട്ടുണ്ട്. യുവത്വത്തിന്റെ ഊര്‍ജ്ജമാണ് നമ്മുടെ കരുത്ത്. ഇന്ത്യയെ ആഗോള ഉല്‍പ്പാദക ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കമ്പനി നിയമങ്ങളെ സംബന്ധിക്കുന്ന പരാതികള്‍ക്കായി ട്രൈബ്യൂണല്‍ സ്ഥാപിക്കുകയും ബൗദ്ധിക സ്വത്തവകാശ നിയമം കാര്യക്ഷമമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഉല്‍പ്പാദന മേഖലയെ പ്രോല്‍സാഹിപ്പിക്കാനായി ഇതിനുള്ള പ്രക്രിയ ലളിതമാക്കുകയും ലൈസന്‍സ്, സുരക്ഷ, പരിസ്ഥിതി ക്ലിയറന്‍സ് എന്നിവയെ യുര്തിപരമാക്കുകയും ചെയ്യാനുള്ള സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
Post Your Comments