Kerala

ജയരാജനെ ചികിത്സിക്കുന്ന ഡോക്ടറോട് ഹാജരാകാന്‍ സി.ബി.ഐ

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ഒരു മാസത്തേക്ക് റിമാന്റ് ചെയ്യപ്പെട്ട സി.പി.എം നേതാവ് പി. ജയരാജനെ ചികിത്സിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് സി.ബി.ഐയുടെ നോട്ടീസ്. ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അഷ്‌റഫിനോടാണ് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട പി. ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച കോടതിയില്‍ കീഴടങ്ങാനായി പി. ജയരാജന്‍ ആശുപത്രി വിട്ട ഉടനെ സി.ബി.ഐ സംഘം ആശുപത്രിയിലെത്തി ചികിത്സാ വിവരങ്ങള്‍ രേഖാമൂലം എഴുതി വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ജയരാജന് മറ്റ് അസുഖങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം സ്വമേധയാ ഡിസ്ചാര്‍ജ് വാങ്ങി പോകുകയായിരുന്നെന്നും പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് സി.ബി.ഐക്ക് വിവരം ലഭിച്ചതായാണ് സൂചന.

ജയരാജനെ ബോധപൂര്‍വം ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് സി.ബി.ഐ സംശയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button