India

ബംഗളൂരില്‍ വീണ്ടും പുലി ഇറങ്ങി.

ബംഗളൂരു:  ബംഗളൂരില്‍ വീണ്ടും പുലി ഇറങ്ങി. ബംഗളൂരു സ്വകാര്യ സ്‌കൂളിന് സമീപം  വീണ്ടും മറ്റൊരു പുലിയെ കണ്ടതായി ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍.   വിബ്ജിയോര്‍ സ്‌കൂളിനു സമീപത്തായി രണ്ടു പുലികളെ കണ്ടതായി നാട്ടുകാരും പറയുന്നു. ചൊവ്വാഴ്ച രാത്രി 9.30നും 10 നും ഇടയിലാണ് പുലിയെ കണ്ടത്. , വീടിന്റെ  ജനലുകളും വാതിലുകളും നന്നായി പൂട്ടിയിടണമെന്ന് സ്ഥലവാസികളെ അറിയിച്ചിട്ടുണ്ട്. അതേ സമയം സ്‌കൂളിനു ഇന്നും അവധി നല്‍കി. കഴിഞ്ഞ ഫെബ്രുവരി 7നാണ് വിബ്ജിയോര്‍ സ്‌കൂളില്‍ പുലി കയറിയത്. ഒരു മൃഗഡോക്ടര്‍ അടക്കം മൂന്നു പേര്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. അധികൃതര്‍ സമീപവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button