ലക്‌നൗ: നവാസ് ഷെരീഫിന്റെ വീട്ടില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ദാവൂദിനെ കണ്ടതായി ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്‍. ഖാന്റെ ആരോപണം കേന്ദ്രം തള്ളി. അടിസ്ഥാനരഹിതമായ ആരോപണമാണ് ഖാന്‍ ഉന്നയിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി.
രാജ്യന്തര നിയമങ്ങള്‍ ലംഘിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത്. അവിടെ വച്ച് ദാവുദുമായി മോദി കൂടിക്കാഴ്ച്ച നടത്തി. ഇക്കാര്യം മോദി നിഷേധിക്കുകയാണെങ്കില്‍ തെളിവ് നല്‍കാം. ആരെല്ലാമാണ് അടച്ചിട്ട വാതിലിനു പിന്നില്‍ ഉണ്ടായിരുന്നുവെന്നു പറയാമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ഷെരീഫ്, അദ്ദേഹത്തിന്റെ അമ്മ, ഭാര്യ, മക്കള്‍ എന്നിവര്‍ക്കൊപ്പം ദാവൂദും അവിടെ ഉണ്ടായിരുന്നുവെന്നു അസംഖാന്‍ പറയുന്നു.
നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ദാവൂദും ഷെരീഫിന്റെ പേരക്കുട്ടിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Post Your Comments