ഷൊര്‍ണ്ണൂര്‍: നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന മംഗളാ എക്സ്പ്രസില്‍ രണ്ടുപേരെ മയക്കിക്കിടത്തി കവര്‍ച്ച നടത്തി. ആലപ്പുഴ സ്വദേശികളായ അമല്‍, ജിനു എന്നിവരാണ് കവര്ച്ചയ്ക്കിരകളായത്. ഇവരെ ട്രെയിനില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
ഗോവയില്‍ നിന്നാകാം ഇവര്‍ മയക്കുമരുന്ന് കലര്‍ന്ന ഭക്ഷണം കഴിച്ചതെന്നാണ് കരുതുന്നത്. ശനിയാഴ്ച രാവിലെ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇരുവരേയും റെയില്‍വേ സുരക്ഷാ സേനയും റെയില്‍വേ പോലീസും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
നിസാമുദ്ദീനില്‍ നിന്നുമാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments