കോട്ടയം: കേരള കോണ്‍ഗ്രസ് സെക്കുലര്‍ നേതാക്കള്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി. സെക്കുലര്‍ ചെയര്‍മാന്‍ ടി.എസ് ജോണ്‍ ഉള്‍പ്പെടെയുളളവരുമായിട്ടായിരുന്നു കൂടിക്കാഴ്ച. പ്രാഥമിക കൂടിക്കാഴ്ചയാണ് നടന്നതെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു.
കോട്ടയം ടി.ബിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ബി രാധാകൃഷ്ണമേനോന്‍, കോട്ടയം ജില്ലാ അദ്ധ്യക്ഷന്‍ എന്‍. ഹരി എന്നിവരാണ് ബിജെപിയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ശനിയാഴ്ച സെക്കുലറിന്റെ സംസ്ഥാന സമിതിയോഗം നടക്കുന്നതിന് മുന്നോടിയായിട്ടാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്.
ബിജെപിയുമായി സഹകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് സെക്കുലറിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. സിപിഎം നേതൃത്വവുമായി വഴിവിട്ട് ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന പേരില്‍ പാര്‍ട്ടി നേതാവായിരുന്ന പി.സി ജോര്‍ജിനെ ഇന്നലെ ടി.എസ് ജോണ്‍ പുറത്താക്കിയിരുന്നു.
Post Your Comments