കൊച്ചി: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്‍നിരനേതാക്കള്‍ മത്സരിക്കും. ബിജെപി കോര്‍കമ്മിറ്റിയോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായത്. കുമ്മനം ഉള്‍പ്പെടെ ബിജെപിയുടെ കോര്‍ കമ്മറ്റിയിലുള്ള മിക്കവാറും എല്ലാവരെയും മത്സര രംഗത്തേക്ക് ഇറക്കാനാണ് അമിത് ഷായുടെ തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഏകദേശ ധാരണ ഉണ്ടായിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ആര്‍എസ്എസ് എടുക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആര്‍എസ്എസിന്റെ നിയന്ത്രണത്തിലാകാനാണ് സാധ്യത. പ്രധാന നേതാക്കളുടെ മണ്ഡലം സംബന്ധിച്ച് തീരുമാനമായി.നേമത്ത് കുമ്മനം രാജശേഖരനും,കഴക്കൂട്ടത്ത് വി മുരളീധരനും, പാലക്കാട് ശോഭ സുരേന്ദ്രനും മത്സരിക്കാനാണ് തീരുമാനം.
Post Your Comments