കൊച്ചി: പിസി ജോര്‍ജ്ജിനെ സെക്യുലര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കേരള കോണ്‍ഗ്രസ് സെക്യുലറില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി നേതാവ് ടിഎസ് ജോണ്‍ ആണ് പുറത്താക്കിയ വാര്‍ത്ത പുറത്ത് വിട്ടത്. പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ പിസി ജോര്‍ജ്ജിന്റെ പ്രസ്താവനകളെ തുടര്‍ന്നാണ് നടപടിയെന്ന് വാര്‍ത്താസമ്മേളനത്തില്‍ ടിഎസ് ജോണ്‍ വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയ പിസി ജോര്‍ജ് സെക്യുലര്‍ പാര്‍ട്ടിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
Post Your Comments