Kerala

കേരള സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതിനാല്‍ പാലക്കാട് ഐ.ഐ.റ്റി പ്രതിസന്ധിയില്‍

പാലക്കാട്: കേന്ദ്രം കേരളത്തിന് ഫെബ്രുവരി 15നകം ഭൂമി ഏറ്റെടുത്ത് കൈമാറിയില്ലെങ്കില്‍ ഐ.ഐ.ടി പുന:പരിശോധിക്കേണ്ടി വരുമെന്ന് അന്ത്യശാസനം നല്‍കിയിരിയ്ക്കയാണ്. കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നത് ഐ.ഐ.ടി നിര്‍മ്മാണത്തിനായി പാലക്കാട് പുതുശേരി വെസ്റ്റ് വില്ലേജില്‍ 500 ഏക്കര്‍ ഭൂമി കഴിഞ്ഞ നവംബര്‍ 30നകം ഏറ്റെടുത്ത് കൈമാറണമെന്നായിരുന്നു. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം പലവട്ടം സമയം നീട്ടിയിട്ടും ഭൂമി ഏറ്റെടുപ്പ് പൂര്‍ത്തിയാക്കാത്തതില്‍ സര്‍ക്കാരിനെ അതൃപ്തി അറിയിച്ചിരുന്നു. കേന്ദ്രം അന്ത്യശാസനം നല്‍കിയത് കഴിഞ്ഞ 12ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചുകൊണ്ടാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ഉറപ്പുനല്‍കിയിരിയ്ക്കുന്നത് ഭൂമി കൈമാറിയാല്‍ 36 മാസത്തിനകം ഐ.ഐ.ടി സമുച്ചയം യാഥാര്‍ത്ഥ്യമാക്കുമെന്നാണ്.

പണം ഇതിനൊരു പ്രശ്‌നമല്ലെന്നാണ് കേന്ദ്രം അറിയിച്ചിരിയ്ക്കുന്നത്. പക്ഷേ ഭൂമാഫിയ ഉടക്കിയതോടെ സ്ഥലമെടുപ്പ് നീണ്ടുപോവുകയായിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് കഴിഞ്ഞ ജൂണിലാണ്. ഭൂമി ആറുമാസത്തിനകം കൈമാറുമെന്ന് കേന്ദ്രത്തേയും അറിയിച്ചു. 366.69 ഏക്കര്‍ ഭൂമിയാണ് 306 പേരില്‍ നിന്നായി ഏറ്റെടുക്കേണ്ടത്. ഭൂവുടമകള്‍ക്ക് പരമാവധി വില നെഗോഷ്യേറ്റഡ് പര്‍ച്ചേസ് വ്യവസ്ഥയില്‍ നല്‍കും. പക്ഷേ സ്ഥലമെടുപ്പ് മന്ദഗതിയിലായത് 42,000 രൂപ ന്യായവിലയുള്ളിടത്ത് 1.40 ലക്ഷംവരെ നാട്ടുകാര്‍ ആവശ്യപ്പെട്ടതോടെയാണ്.

ജില്ലാവ്യവസായ കേന്ദ്രത്തിനായി നേരത്തേ ഏറ്റെടുത്ത 70 ഏക്കര്‍ ഇപ്പോഴുമുണ്ട്. പഞ്ചായത്തിന്റെ 35 ഏക്കര്‍ പുറമ്പോക്കും വനംവകുപ്പിന്റെ 43 ഏക്കറും ഏറ്റെടുത്തിട്ടുമുണ്ട്. വനംവകുപ്പിന് പകരം ഭൂമി അനുവദിച്ച് ഉത്തരവുമിറക്കിയിട്ടുണ്ട്. ഇനി ഏറ്റെടുക്കേണ്ടത് മുന്നൂറിലേറെ ഏക്കര്‍ സ്വകാര്യ ഭൂമിയാണ്. ഭൂമിവിലയും നഷ്ടപരിഹാരവുമടക്കം നൂറോളം കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. 163.25കോടി രൂപ ബഡ്ജറ്റ് വിഹിതത്തിനു പുറമേ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 63 കുടുംബങ്ങളെ 40 കോടി ചിലവില്‍ ഒഴിപ്പിച്ച് 78 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള രജിസ്‌ട്രേഷന്‍ നടപടികളും നടന്നു വരുകയാണ്. ഭൂമിയില്‍ പത്തടി ഉയരത്തില്‍ ചുറ്റുമതില്‍ നിര്‍മ്മിച്ചാവും കേന്ദ്രത്തിന് കൈമാറുക. ജമ്മുകാശ്മീര്‍, ഛത്തീസ്ഗഢ്, ഗോവ, ഐ.ഐ.ടികള്‍ ഇതുവരെയും തുടങ്ങാനായിട്ടില്ല. വാടകക്കെട്ടിടത്തില്‍ പാലക്കാട്ട് ക്ലാസ് ആരംഭിച്ചുവെങ്കിലും കേന്ദ്രത്തിന് ക്യാമ്പസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാന്‍ ഇനിയും കഴിഞ്ഞേയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button