അഹമ്മദാബാദ്: റിപ്പബ്ലിക് ദിനത്തിന് ഗുജറാത്തിലെ സ്‌കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് പഠനത്തില്‍ മികവ് കാട്ടുന്ന പെണ്‍കുട്ടിയായിരിക്കും. റിപ്പബ്ലിക് ദിന പരേഡ് പെണ്‍കുട്ടികള്‍ക്കുള്ള ആദരവായി മാറ്റാന്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും നന്നായി പഠിക്കുന്ന പെണ്‍കുട്ടിയായിരിക്കും പതാക ഉയര്‍ത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും സര്‍ക്കുലര്‍ അയച്ചു’ബേഠി കോ സലാം, ദേശ് കെ നാം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഗുജറാത്ത് ഈ വര്‍ഷം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.
സ്വകാര്യ സ്‌കൂളുകളുടെ ജില്ലാ പ്രൈറി എജ്യുക്കേഷന്‍ ഓഫീസര്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍, ഈ വര്‍ഷം ജനിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും.
Post Your Comments