പൂനെ : പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘര്‍ഷം. ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്‍ രാവിലെ സ്ഥാനം ഏല്‍ക്കാന്‍ എത്തിയത് വിദ്യാര്‍ഥികള്‍ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. വിദ്യാര്‍ഥികളും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
ഗജേന്ദ്ര ചൗഹാനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതിനെതിരേ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലായിരുന്നു. വിഷയത്തില്‍ വിദ്യാര്‍ഥികളും കേന്ദ്ര സര്‍ക്കാരും നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായിരുന്നില്ല.
ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി അംഗീകരിക്കില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. തുടര്‍ന്ന് ഇന്ന് സ്ഥാനം ഏല്‍ക്കാന്‍ എത്തിയ ഗജേന്ദ്ര ചൗഹാനെ വിദ്യാര്‍ഥികള്‍ തടഞ്ഞത്. സംഭവത്തില്‍ 30 വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Post Your Comments