Gulf

മലയാളി നഴ്‌സ് കുവൈറ്റില്‍ നിര്യാതയായി

കുവൈറ്റ്:  മലയാളി നഴ്‌സ് കുവൈറ്റില്‍ നിര്യാതയായി. കുവൈറ്റ് അബ്ബാസിയയില്‍ താമസിച്ചുവരികയായിരുന്ന സെലിന്‍ പ്രമോദ്-32 ആണ് നിര്യാതയായത്. മൂന്നുവര്‍ഷമായി രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്ന സെലിന്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുവൈറ്റ്  ഗല്‍ഫാര്‍ കോണ്‍ട്രാക്ടിംഗ് കമ്പനി ജീവനക്കാരന്‍ പ്രമോദാണ് ഭര്‍ത്താവ്.  കുവൈറ്റ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി 8 വയസുകാരന്‍  ആല്‍ബിന്‍ പ്രമോദ്, മൂന്ന് വയസുകാരന്‍  നിബിന്‍ എന്നിവരാണ് മക്കള്‍. പത്തനംതിട്ട ഓമല്ലൂര്‍ ഇടക്കാട്ടില്‍ പുത്തന്‍വീട് കുടുംബാഗമാണ്. സംസ്‌കാരം ഉച്ചകഴിഞ്ഞ് തിരുവല്ല ഊന്നുകല്ല് ലിറ്റില്‍ ഫഌവര്‍ മലങ്കര കാത്തലിക്ക് പള്ളി സെമിത്തേരിയില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button