International

കാശ്മീര്‍ പാകിസ്ഥാന്റെ അവിഭാജ്യഘടകം: പാക് പ്രസിഡന്റ്

ഇസ്ലാമാബാദ്: ജമ്മു കാശ്മീരില്‍ അവകാശമുന്നയിച്ച് പാകിസ്ഥാന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍. കാശ്മീര്‍ ഇല്ലാതെ തന്റെ രാജ്യം അപൂര്‍ണമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വയംഭരണത്തിനായുള്ള കാശ്മീരികളുടെ അവകാശത്തിനായി തുടര്‍ന്നും തന്റെ രാജ്യം അവരെ സഹായിക്കും. പാകിസ്ഥാന്റെ രാഷ്ട്രീയ-നയതന്ത്ര മേഖലകളില്‍ ഇനിയും കാശ്മീരിനായി പിന്തുണ നല്‍കും. പാകിസ്ഥാന്‍ എന്നെഴുതുമ്പോഴുള്ള ഇംഗ്ലീഷ് അക്ഷരമായ ‘കെ’ കാശ്മീരാണെന്ന മുഹമ്മദലി ജിന്നയുടെ വാക്കുകളും അദ്ദേഹം ഉദ്ധരിച്ചു. പാകിസ്ഥാന്‍ ഭീകരവാദത്തിനെതിരാണെന്നും മംനൂന്‍ കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചകളിലൂടെ ഇന്ത്യ-പാക് ബന്ധം ശക്തിപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കിടെയാണ് പ്രസിഡന്റിന്റെ വിവാദ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button