ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും നീക്കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും ആമിര്‍ തന്നെയാണ് ഇപ്പോഴും പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രസ്താവനയിലാണ് അധികൃതര്‍ ഇക്കാര്യം വിശദീകരിച്ചത്. ആമിറിനെ ടൂറിസം മന്ത്രാലയം അംബാസിഡര്‍ ചുമതലയില്‍ നിന്നും നീക്കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അവയെല്ലാം തെറ്റാണ്. ആമിറിനെ നീക്കിയില്ലെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് കഴിഞ്ഞ നവംബറില്‍ ആമിര്‍ നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Post Your Comments