Latest NewsKeralaNews

പിണറായി സർക്കാരിന്റെ പ്രളയ സെസ് ഇന്നലെ അര്‍ദ്ധരാത്രി അവസാനിച്ചു : നിരവധി സാധനങ്ങളുടെ വില കുറയും

തിരുവനന്തപുരം : കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി പിണറായി സർക്കാർ ഏര്‍പ്പെടുത്തിയ പ്രളയ സെസ്​ ഇന്നലെ അര്‍ദ്ധരാത്രി അവസാനിച്ചു. 2019 ആഗസ്റ്റ്​ ഒന്ന്​ മുതലാണ്​ കേരളത്തില്‍ പ്രളയ സെസ്​ ഏര്‍പ്പെടുത്തിയത്​. ഏകദേശം 1600 കോടി രൂപ ​പ്രളയ സെസായി പിരിച്ചെടുത്തിരുന്നു.

Read Also :  രമ്യ ഹരിദാസിന്റെയും മുഹമ്മദ് റിയാസിന്റെയും ബാല്യകാലം മുതൽക്കുള്ള സ്വപ്നമാണ് ഇപ്പോൾ സഫലമായത് : പരിഹാസ കുറിപ്പ് 

അഞ്ച്​ ശതമാനത്തിന്​ മുകളില്‍ ജി.എസ്​.ടിയുള്ള സാധനങ്ങള്‍ക്ക്​ ഒരു ശതമാനമാണ്​ പ്രളയ സെസ്​ ചുമത്തിയത്​. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു സെസ്​. കാര്‍, ബൈക്ക്​, ടി.വി, റഫ്രിജറേറ്റര്‍, വാഷിങ്​ മെഷീന്‍, മൊബൈല്‍ ഫോണ്‍, സിമന്‍റ്​, പെയിന്‍റ്​ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കെല്ലാം സെസ്​ ചുമത്തിയിരുന്നു. സെസ് നിര്‍ത്തലാക്കിയതോടെ ഇവയുടെയെല്ലാം വില കുറയും.

പ്രളയ സെസ്​ ഒഴിവാക്കാന്‍ ബില്ലിങ്​ സോഫ്​റ്റ്​വെയറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ വ്യാപാരികള്‍ക്ക്​ ​ ധനമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം ജനങ്ങള്‍ ലഭിക്കുന്ന ബില്ലില്‍ പ്രളയ സെസ്​ ഒഴിവാക്കിയിട്ടുണ്ടോയെന്ന്​ ഉറപ്പാക്കണമെന്ന്​ ധനമന്ത്രി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button