
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തിരുവനന്തപുരത്ത് എ.ജി ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരെ വെട്ടിപ്പരിക്കേൽപ്പിച്ച് ഗുണ്ടാ സംഘം. തിരുവനന്തപുരം പേട്ടയിൽ ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഭാര്യമാരെ അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമി സംഘം ഉദ്യോഗസ്ഥരെ വെട്ടിയത്. ബൈക്കിലെത്തിയ സംഘമാണ് പിന്നിലെന്ന് ഭാര്യമാർ അറിയിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
Post Your Comments