
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ റിസർവ് ദിനത്തിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വൻ തിരിച്ചടി. സ്കോർ ബോർഡിൽ 10 റൺസ് പോലും കൂട്ടിച്ചേർക്കുന്നിതിനിടെ ക്യാപ്റ്റൻ കോഹ്ലിയും പൂജാരയും പുറത്തായി. പേസർ ജാമിസണിന്റെ ബോളിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് കോഹ്ലി മടങ്ങിയത്. 13 റൺസയിരുന്നു കോഹ്ലിയുടെ സാമ്പാദ്യം. ആദ്യ ഇന്നിങ്സിലും ജാമിസാണായിരുന്നു കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയത്.
കോഹ്ലി പുറത്തായതിന് പിന്നാലെ പൂജാരയും മടങ്ങി. ജാമിസണിന്റെ ഓവറിൽ സ്ലിപ്പിൽ ടെയ്ലർ പന്ത് കൈയിലൊതുക്കുകയായിരുന്നു. 80 പന്തിൽ 15 റൺസാണ് പൂജാര നേടിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചിന് 121 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 5 റൺസുമായി ജഡേജയും 26 റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ.
Read Also:- ‘സബാഷ് മിത്തു’: സംവിധായക സ്ഥാനത്ത് നിന്ന് രാഹുൽ ധോലാകി പിന്മാറി
അഞ്ചാം ദിനമായ ഇന്നലെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. 30 റൺസെടുത്ത രോഹിത് ശർമ്മയുടെയും 8 റൺസെടുത്ത ഗില്ലിന്റെയും വിക്കറ്റുകൾ നഷ്ടമായിരുന്നു. സൗത്തിക്കായിരുന്നു രണ്ട് വിക്കറ്റുകളും.
Post Your Comments