Latest NewsKeralaNews

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സമയം പുനഃക്രമീകരിച്ചു. തിരുവനന്തപുരം- കോഴിക്കോട്- അബുദാബി വിമാനം വൈകിട്ട് ആറിന് പുറപ്പെടും. കോഴിക്കോട്-അബുദാബി 7.45ന് പുറപ്പെടും. കോഴിക്കോട്-റാസല്‍ഖൈമ റൂട്ടില്‍ 8. 15ന അധിക സര്‍വീസ് നടത്തും.

Read Also : ഭര്‍ത്താവ് വിലക്കിയിട്ടും ഭാര്യ രഹസ്യബന്ധം തുടര്‍ന്നു, യുവതിയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്

അബുദാബിയില്‍ നിന്ന് രാത്രി 2.10ന് പുറപ്പെടേണ്ട കോഴിക്കോട്-തിരുവനന്തപുരം വിമാനം 11.30 ന് പുറപ്പെടും. യാത്രക്കാര്‍ രാത്രി 8.30നകം ടെര്‍മിനല്‍ രണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിയന്ത്രണം വരുന്ന പശ്ചാത്തലത്തിലാണ് വിമാന സമയം പുനഃക്രമീകരിച്ചത്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button