KeralaCinemaMollywoodLatest NewsNewsEntertainment

‘നടിയെന്ന നിലയിൽ ദേശീയ അംഗീകാരം കിട്ടിയത്, ജീവിതത്തിൽ എന്നും ഓർമിക്കപ്പെടുന്ന ദിവസമാണ്’; സുരഭി ലക്ഷ്‌മി

മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയതോടെയാണ് നടി സുരഭി ലക്ഷ്‌മി സിനിമ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. അതിന് മുമ്പ് ടെലിവിഷൻ പരിപാടികളിലൂടെ കുടുംബപ്രേക്ഷകർക്ക് പരിചിതയായിരുന്നു നടി. അവാർഡ് ലഭിച്ചതിന് ശേഷവും ബിഗ് സ്ക്രീൻ, മിനി സ്ക്രീൻ വത്യാസമില്ലാതെ തന്റെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുന്നുണ്ട് താരം. ഇപ്പോൾ ഫേസ്ബുക്കിലൂടെ തനിക്ക് ദേശീയ അവാർഡ് ലഭിച്ചതിന്റെ ഓർമ്മ പുതുക്കുകയായാണ് സുരഭി.
ജീവിതത്തിൽ എന്നും ഓർമിക്കപ്പെടുന്ന ദിവസമാണ് നടിയെന്ന നിലയിൽ ദേശീയ തലത്തിൽ അംഗീകാരം കിട്ടിയ ദിനമെന്നും, സിനിമയിൽ ശ്രദ്ധിക്കപ്പെട്ട പ്രധാന വേഷങ്ങളൊന്നും ലഭിക്കാതിരുന്ന എനിക്ക് കരിയറിൽ ലഭിച്ച ഏറ്റവും മികച്ച വേഷമായിരുന്നു മിന്നാമിനുങ്ങിലേതെന്നും സുരഭി പറയുന്നു.

സുരഭിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

2017 ഏപ്രിൽ 7!
ജീവിതത്തിൽ എന്നും ഓർമിക്കപ്പെടുന്ന ദിവസം. നടിയെന്ന നിലയിൽ ദേശീയ തലത്തിൽ അംഗീകാരം കിട്ടിയ ദിനം. മനോജ് റാംസിങ് കഥയും തിരക്കഥയും എഴുതി, അനിൽ തോമസേട്ടൻ സംവിധാനം ചെയ്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ, നിലനിൽപ്പിനായുള്ള ഒരു സ്ത്രീയുടെ ഒറ്റപ്പെട്ട പോരാട്ടത്തെ തിരശ്ശീലയിൽ എത്തിച്ചതിനാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഔസേപ്പച്ചൻ സാറായിരുന്നു ചിത്രത്തിന്റെ സംഗീതം. സിനിമയിൽ ശ്രദ്ധിക്കപ്പെട്ട പ്രധാന വേഷങ്ങളൊന്നും ലഭിക്കാതിരുന്ന എനിക്ക് കരിയറിൽ ലഭിച്ച ഏറ്റവും മികച്ച വേഷമായിരുന്നു മിന്നാമിനുങ്ങിലേത്.
അന്നും ഇന്നും ഒപ്പമുള്ളവരോട് ഒരുപാട് സ്നേഹം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button