
കാഞ്ഞിരമുക്ക്: അത്താണിയില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണകാരണം നെഞ്ചുവേദനമൂലമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.അത്താണി വാലിപ്പറമ്പില്‍ ഭരതന്-ലതിക ദമ്പതികളുടെ മകന് അമലിനെ (22) ആണ് 3 ദിവസം മുന്‍പ് റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശരീരത്തിന്റെ പിന്നില്‍ ചതവും തലച്ചോറിലും കരളിലും രക്തസ്രാവവും ഉണ്ടായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ 5.40ന് ആണ് അത്താണിയിലെ ഓഡിറ്റോറിയത്തിനു സമീപത്തെ റോഡരികില്‍ അമല്‍ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.
പെരുമ്പടപ്പ് പൊലീസ് എത്തി പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
Post Your Comments