![](/wp-content/uploads/2021/02/tamil-metro.jpg)
ചെന്നൈ : മെട്രോ റെയിൽ യാത്ര നിരക്ക് കുറച്ച് തമിഴ്നാട് സർക്കാർ. ഏറ്റവും കൂടിയ നിരക്ക് 50 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. തിങ്കളാഴ്ച്ച മുതൽ നിരക്ക് പ്രാബല്യത്തിൽ വരും.
Read Also : ലോകത്തിലെ ഏറ്റവും വലിയ മൃഗശാല നിർമ്മിക്കാനൊരുങ്ങി റിലയൻസ്
നേരത്തെ 70 രൂപയായിരുന്നു മെട്രോ യാത്രയുടെ പരമാവധി നിരക്ക്. പുതിയ നിരക്ക് അനുസരിച്ച് രണ്ടു കിലോമീറ്റർ വരെയുള്ള ദൂരത്തിന് യാത്രക്കാർ 10 രൂപയും രണ്ടു മുതൽ അഞ്ചു കിലോമീറ്റർ വരെ ദൂരത്തിന് 20 രൂപയും 5 മുതൽ 12 കിലോമീറ്റർ വരെ 30 രൂപയുമായിരിക്കും നൽകേണ്ടി വരിക. 12 മുതൽ 21 കിലോമീറ്റർ വരെ 40 രൂപയും 32 കിലോമീറ്ററിന് മുകളിൽ 50 രൂപയുമാണ് പുതിയ നിരക്ക്.
ക്യു ആർ കോഡ് അല്ലെങ്കിൽ സിഎംആർഎൽ സ്മാർട്ട് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവർക്ക് 20 ശതമാനം അധികം കിഴിവ് ലഭിക്കുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
Post Your Comments