
കൊല്ലം: പട്ടാഭിരാമന് സിനിമയിൽ ചെറിയ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി വിജയലക്ഷ്മിയെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. താമരക്കുളം പച്ചക്കാട് അമ്ബാടിയില്‍ പ്രദീപിന്റെ ഭാര്യയാണ് വിജയലക്ഷ്മി എന്ന ഉണ്ണിയാര്‍ച്ച. താരം കുളത്തില്‍ച്ചാടി ആത്മഹത്യ ചെയ്തത് ഭര്‍ത്താവ് ഉള്‍പ്പെട്ട ബെഗളൂരു കൊലപാതക കേസില്‍ പ്രതിയാകുമെന്ന് ഭയന്നാണെന്ന് സൂചന.
നിരവധി മോഷണ കേസുകളിൽ പ്രതിയായ പ്രദീപ് ഇപ്പോൾ ജയിലിലാണ്. കഴിഞ്ഞ ഡിസംബര്‍ 3 ന് ബംഗളൂരുവില്‍ വയോധികയെ കൊലപ്പെടുത്തി സ്വര്‍ണ്ണ കവര്‍ച്ച നടത്തിയ കേസില്‍ ഡിസംബര്‍ 29 ന് ബൊമ്മന ഹള്ളി പൊലീസ് ഹരിപ്പാട് ഒളിവില്‍ താമസിച്ചിരുന്ന പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു.
കേസന്വേഷണത്തിന്റെ ഭാഗമായി വിജയ ലക്ഷ്മിയുടെ വീട്ടിലും താമരക്കുളത്തെ പ്രദീപിന്റെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. റെയ്ഡില്‍ വിജയലക്ഷ്മിയുടെ പേരില്‍ താമരക്കുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ സ്വര്‍ണം പണയം വച്ചതിന്റെ രേഖ കണ്ടെത്തിയിരുന്നു. പിന്നീട് ഈ സ്വര്‍ണം പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
പൊലീസ് റെയ്ഡ് നടന്നതിന് ശേഷം ആത്മഹത്യ ചെയ്യും എന്ന് നിരന്തരം വീട്ടുകാരോട് പറഞ്ഞിരുന്നതായി വിവരമുണ്ട്.
Post Your Comments