Latest NewsKerala

ട്യൂഷൻ ക്ലാസിന് പോയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു; പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയത് സി പി എം.നേതാക്കൾ

ആലപ്പുഴ : ട്യൂഷൻ ക്ലാസിന് പോയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു. പ്രതി തൃക്കുന്നപുഴ സ്വദേശി പ്രസാദ് ഒളിവിലാണ്. പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. ആലപ്പുഴ തൃക്കുന്നപുഴയിലാണ് സംഭവം നടന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവീകത കണ്ട അധ്യാപിക കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനവിവരം പുറത്തുപറയുന്നത്.

തുടർന്ന് അധ്യപിക വിവരം രക്ഷകർത്താക്കളെ അറിയിക്കുകയായിരുന്നു.കുട്ടിയുടെ ഭാവിയോർത്ത് ആദ്യം പരാതി നൽകാൻ മാതാപിതാക്കൾ മടികാണിച്ചു. എന്നാൽ ഈ വേളയിൽ ,കുട്ടിയെ ഉപദ്രവിച്ച പ്രസാദിന്റെ ഭാര്യയും തൃക്കുന്നപ്പുഴയിലെ ഡി.എസ് അംഗവുമായ സി.പി.എം വനിത നേതാവ് പ്രവർത്തകരുമായെത്തി കുട്ടിയേയും മാതാവിനെയും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് മാതാപിതാക്കൾ പരാതി നൽകിയത്. ഇതിന് പിന്നാലെ ശേഷം സി പി എം.നേതാക്കൾ പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയതായും കുട്ടിയുടെ അമ്മ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button