
ലക്നൗ: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍. മുഹമ്മദ് ഷമിയുടെ വീടാക്രമിച്ചുവെന്ന പരാതിയിലാണ് ഹസിന് ജഹാന് ഉത്തര്‍പ്രദേശിലെ അംറോഹയില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി കുഞ്ഞുമായി ഷമിയുടെ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കി. ഷമിയുടെ മാതാപിതാക്കള്‍ മാത്രമായിരുന്നു ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ അറിയിച്ചതിനെ തുടർന്നു പോലീസ് എത്തി സെക്ഷൻ 151 പ്രകാരം അറസ്റ്റ് ചെയുകയും വീട്ടില്‍ നിന്നും മാറ്റുകയുമായിരുന്നു.
ഹസിൻ വീട്ടിൽ അതിക്രമിച്ചുകയറുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. എന്നാല്‍ ഞാന്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ പോകുക മാത്രമാണ് ചെയ്തതെന്നും ഷമിയുടെ മാതാപിതാക്കള്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്നും ഹസിന് പറഞ്ഞു. കൂടാതെ , ഷമിയുടെ പ്രശസ്തി പരിഗണിച്ചാണ് പോലീസ് അകാരണമായി തന്നെ അറസ്റ്റ് ചെയ്തതെന്നും ഹസിന് ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഷമിക്കെതിരെ നിരവധി ആരോപണങ്ങളുമായി ഹസിന് ജഹാന് രംഗത്തെത്തിയിരുന്നു.
Post Your Comments