
കൊച്ചി: സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ് സംഘടിപ്പിക്കുന്ന വൈദ്യുത സുരക്ഷാ വാരം മെയ് 1 മുതല്‍ 7 വരെ നടക്കും. പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം മെയ് 2ന് ഉച്ചക്ക് 2 ന് ജില്ലാ കളക്ടര്‍ മുഹമ്മദ്.വൈ.സഫിറുള്ള നിര്‍വഹിക്കും. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി.കെ സാഗര്‍ അധ്യക്ഷത വഹിക്കും. വൈദ്യുത സുരക്ഷാ നടപടികള്‍ പാലിക്കുക, വൈദ്യുത അപകടം കുറക്കുക എന്ന മുദ്രാവാക്യവുമായി എല്ലാ വര്‍ഷവും മെയ് 1 മുതല്‍ 7 വരെയാണ് രാജ്യ വ്യാപകമായി വൈദ്യുത സുരക്ഷാ വാരം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Post Your Comments