
ഇരിട്ടി : വ്യവസായിയെ ആക്രമിച്ച് പണം കവര്‍ന്ന സംഭവത്തില്‍ മൂന്ന് പേരെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് മുന്‍ ജില്ലാ കമ്മിറ്റിയംഗവും ബംഗളൂരുവില്‍ വ്യാപാരിയുമായ പുന്നാട് പുറപ്പാറയില്‍ എന്‍ പി മുഹമ്മദിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിലാണ് മുന്ന് പേര് അറസ്റ്റിലായത്.
പുന്നാട് സ്വദേശികളായ ഇസ്മായില്‍, ഫായിസ്, ഹൈദരാലി എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. സംഭവത്തില്‍ മറ്റൊരു പ്രതിയായ ഷാഫി നേരത്തെ അറസ്റ്റിലായിരുന്നു. ഒരു മാസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. പുന്നാട് ജുമാ മസ്ജിദിന് അടുത്ത് വെച്ച് വാലംഗ സംഘം എന്‍ പി മുഹമ്മദിനെ ആക്രമിച്ച് അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്ന 20000 രൂപ കവര്‍ന്നു എന്നതായിരുന്നു പരാതി.
എന്‍.പി.മുഹമ്മദിനെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചുമതലയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളാണ് അക്രമത്തിലും കവര്‍ച്ചയിലും കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
Post Your Comments