
മലയാളത്തിൽ ഇറങ്ങിയ വ്യത്യസ്തമായ ഒരു ഹൊറർ ചിത്രമായിരുന്നു പ്രേതം. സ്ഥിരം കണ്ടു വന്നിരുന്ന പല ക്ലിഷേകളെയും തകർത്തെറിഞ്ഞ ചിത്രം ജയസൂര്യയുടെ ശക്തമായ ഒരു കഥാപത്രത്തിനു സാക്ഷ്യം വഹിച്ചിരുന്നു. ജയസൂര്യ അവതരിപ്പിച്ച ഡോൺ ബോസ്കോ എന്ന കഥാപാത്രം ഏറെ ശ്രദ്ധയും ആകർഷിച്ചിരുന്നു. ഇപ്പോള്‍ ഡോണ്‍ ബോസ്കോയുടെ മറ്റൊരു കേസുമായി പ്രേതം 2 എത്തുകയാണ്.
അതിനിടെ തനിക്ക് ഉണ്ടായ ഒരു പ്രേതാനുഭവം പങ്ക് വയ്ക്കുകയാണ് അദ്ദേഹം. ഒരു ദിവസം തിരുവനന്തപുരത്ത് ഒരു ഹോട്ടല്‍ മുറിയില്‍ താമസിച്ചു. തന്റെ ഒരു സുഹൃത്ത് ആ ഹോട്ടലില്‍ പ്രേത സാന്നിധ്യമുണ്ടെന്ന തരത്തില്‍ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ആ ചിന്ത മനസിൽ കിടന്നതു കൊണ്ട് തനിക്ക് ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ലെന്നും മുറിയിൽ അദൃശ്യ സാനിധ്യം അനുഭവപെട്ടു എന്നും അദ്ദേഹം പറയുന്നു. പക്ഷെ ഇതെല്ലം മനുഷ്യന്റെ മനസ് കാരണം ഉണ്ടാകുന്ന ഒന്നാണ് എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments