
പാലക്കാട്: അജ്മലിന്റെ വിയോഗം ഉൾക്കൊള്ളാൻ പാക്കാടിന് ഇപ്പോഴും കഴിയുന്നില്ല. പാലാക്കാട് പ്രാദേശിക ഫുട്ബോള്‍ മൈതാനങ്ങളില്‍ നിന്നും സംസ്ഥാന തലത്തിലേക്ക് ഉയര്‍ന്നുവന്ന ചുരുക്കം ചില കളിക്കാരിലൊരാളായിരുന്നു അജ്മൽ. സെവന്‍സ് ഫുട്ബോളില്‍ ഉരുക്ക് പ്രതിരോധമായി വിലയിരുത്തപ്പെടുന്ന അല്‍മദീന താരം അയ്യൂബിന്റെ ഉത്തമ പിന്ഗാമായായിട്ടായിരുന്നു അജ്മലിനെ സെവന്‍സ് ലോകം വിലയിരുത്തിയിരുന്നത്.
also read:കുവൈത്തിനെ ദുഃഖത്തിലാഴ്ത്തി ഷെയ്ഖ അല്‍ സബഹിന്റെ വിയോഗം
എറണാംകുളത്ത് നിന്നും മടങ്ങി വരുമ്പോള്‍ അജ്മലും ഉമ്മ സുഹറയും ഫുട്ബോള്‍ താരമായിരുന്ന സുല്‍ത്താനുമാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡ് സൈഡില്‍ നിര്‍ത്തിയിരുന്ന കണ്ടെയ്നര്‍ ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു.കാറിലുണ്ടായിരുന്ന മറ്റെല്ലാരും പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
Post Your Comments