തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേയ്ക്ക് നീങ്ങുന്നു. കന്യാകുമാരി പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ശബരിമല തീര്‍ഥാടകാര്‍ക്കും തെക്കന്‍ ജില്ലകളിലെ ജനങ്ങള്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്കി.
വിതുര അമ്പൂരിയില്‍ വനത്തിനുള്ളില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടലുമുണ്ടായി. സംഭവത്തെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന പതിനാറോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. വീടുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വിതുരയില്‍ വാമനപുരം നദിയിലെ പൊന്നാംചുണ്ട് പാലം വെള്ളത്തിനടിയിലായി. പൊന്മുടിയിലും കല്ലാറിലും ശക്തമായ മഴയാണ്.
Video Player
00:00
00:00
Post Your Comments