തിരുവനന്തപുരം: ഈ വർഷത്തെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 20ന് ആരംഭിക്കും. ഫെബ്രുവരി 22 വരെയാണ് ട്രക്കിങ്. മൊത്തം 2700 രൂപയാണ് ഇത്തവണത്തെ ബുക്കിങ് തുക. ഇതിൽ 2200 രുപ ട്രക്കിങ് ഫീസും 500 രൂപ ഇക്കോ സിസ്റ്റം മാനേജ്മെന്‍റ് ഫീസുമാണ്.
read also: എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ തീപിടിത്തം
ജനുവരി 8 മുതൽ ആദ്യഘട്ട ബുക്കിങ് ഓൺലൈൻ ആയി ആരംഭിക്കും. കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. അക്ഷയകേന്ദ്രങ്ങൾ മുഖേനയും ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന രീതിയിലാണ് സംവിധാനം. ട്രക്കിങ്ങില്‍ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം
Post Your Comments