
ന്യൂഡല്‍ഹി: കറൻസി നിരോധനത്തെ പിന്തുണച്ച് ബോളിവുഡ് സൂപ്പര്‍ താരം അമീർ ഖാന്. നോട്ടു നിരോധിച്ചത് തന്നെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് അമീര്‍ പറഞ്ഞു. തന്റെ കൈവശം കള്ളപ്പണം ഇല്ലെന്നും വരുമാനത്തിനു അനുസരിച്ചുള്ള നികുതി താന്‍ അടയ്ക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.താൻ ക്രെഡിറ്റ് കാര്‍ഡും ചെക്കും ഉപയോഗിച്ചാണ് പണമിടപാടുകള്‍ നടത്തുന്നത്. അതിനാല്‍ നോട്ട് ക്ഷാമം തന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. രാജ്യത്തെ ഒട്ടനവധി ജനങ്ങള്‍ക്ക് സര്‍ക്കാര്‍ തീരുമാനം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് അറിഞ്ഞതില്‍ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ നോട്ട് നിരോധനത്തിന് മുന്‍കൈ എടുത്തതില്‍ പ്രധാനന്ത്രിയെ പ്രശംസിക്കാനും അമീർ മറന്നില്ല.
സുപ്രധാനവും ധീരവുമായ ഒരു നടപടിയാണ് നമ്മുടെ പ്രധാനമന്ത്രി എടുത്തിരിക്കുന്നത്. നോട്ട് അസാധുവാക്കലിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും അമീർ വ്യക്തമാക്കി. അല്‍പ്പം ബുദ്ധിമുട്ടുകള്‍ സഹിച്ചും സര്‍ക്കാര്‍ തീരുമാനത്തെ എല്ലാവരും പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments