Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaIndiaNews

ഇന്ന് കാര്‍ഗില്‍ ദിനം ഭാരതാംബയ്ക്ക് വേണ്ടി വീരമൃത്യു വരിച്ച ധീരജവാന്‍മാര്‍ക്ക് രാജ്യത്തിന്‍റെ ആദരം

1999 ഫെബ്രുവരി 19. ലോകം ആകാംഷയോടെ നോക്കിയാ വാജ്പേയിയുടെ ലാഹോർ ബസ് നയതന്ത്രം. തുടർന്ന് മാർച്ചിൽ ഇന്ത്യാ പാക്ക് പ്രധാനമന്ത്രിമാർ വാജ്പേയിയും നവാസ് ഷെരീഫും ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. എന്നാല്‍ അതേ സമയം പാക്ക് പട്ടാള മേധാവി പെർവേസ് മുഷറഫിന്റെ മാസ്റ്റർപ്ലാൻ പ്രകാരം കാലാകാലങ്ങളായി മഞ്ഞുകാലത്ത് ഒഴിച്ചിട്ടിരുന്ന ഇന്ത്യൻ സൈനിക പോസ്റ്റുകളിലേക്കു പാക്ക് സൈനികർ മുജാഹിദീനുകളുടെ വേഷത്തിൽ അതിർത്തി കടന്ന് നുഴഞ്ഞു കയറി.

ഇന്‍റലിജന്‍സ് മുന്നറിയിപ്പുകൾ നല്‍കിയിരുന്നെങ്കിലും അത് അവഗണിച്ച പട്ടാള മേധാവിത്വത്തെ ഉണർത്തിയത് 1999 മെയ് 3ന് ഒരാട്ടിടയൻ ബൈനോക്കുലറിലൂടെ കണ്ട കാഴ്ചകളായിരുന്നു. കാർഗിലിലെ തന്ത്രപ്രധാന ഉയരങ്ങളിൽ പാക്ക് സൈനികർ ബങ്കറുകൾ സ്ഥാപിക്കുന്നു.

മനുഷര്‍ക്ക്‌ സഞ്ചാരയോഗ്യമല്ലാത്ത ഭൂപ്രകൃതിയോടും മരവിച്ചു പോകുന്ന ശീതക്കാറ്റിനോടും മല്ലിട്ട് 40 കിലോയിലധികം വരുന്ന പടക്കോപ്പുകളും പുറത്തേന്തിയാണ് ഓരോ ഇന്ത്യൻ സൈനികനും കുത്തനെയുള്ള പർവ്വതങ്ങൾ ഇഴഞ്ഞു കയറിയത്

രണ്ടു മാസത്തിലധികം നീണ്ട ഓപ്പറേഷൻ വിജയ് ജൂലൈ 26ന് വിജയക്കൊടി പാറിച്ചു.
ഉയരങ്ങളിൽ നിലയുറപ്പിച്ചിരുന്ന പാക്ക് സൈനികരെ തുരത്താന്‍ 500ഓളം ഇന്ത്യൻ സൈനികരാണ് ജീവന്‍ ബലി കഴിച്ചത്. ജവാന്‍മാരുടെ വീരമൃത്യു തീരാദുഃഖമായി.

തുടക്കത്തിലെ പാളിച്ചകൾക്കുശേഷം ഇന്ത്യൻ കരസേനയും വായുസേനയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കാർഗിൽ മലനിരകൾ തിരിച്ചു പിടിച്ചു.

shortlink

Related Articles

Post Your Comments


Back to top button