ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയെയും ത്യാഗത്തെയും ഓര്‍മ്മപ്പെടുത്തുന്നതാണ് കാര്‍ഗില്‍ വിജയ് ദിവസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയ പാകിസ്ഥാന്‍ സൈന്യത്തെ തുരത്തി ഇന്ത്യ പട്ടാളം ടൈഗര്‍ ഹില്‍സ് തിരിച്ചുപിടിച്ചിട്ട് ഇന്ന് 16 വര്‍ഷം തികയുന്നു. രാജ്യം മുഴുവന്‍ ഈ വിജയം ആഘോഷിക്കുമ്പോഴാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ത്യാഗത്തെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രിയുടെ സന്ദേശം എത്തിയിരിക്കുന്നത്. ട്വറ്ററിലൂടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയാഭിമാനത്താല്‍ പ്രചോദിതരായ ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ട വീര്യം ലോകത്തിന് കാണിച്ചുകൊടുത്ത വിജയ യുദ്ധമായിരുന്നു 1999 ലെ കാര്‍ഗില്‍ യുദ്ധം. 527 ഇന്ത്യന് സൈനികരാണ് കാര്ഗില് യുദ്ധത്തില് കൊല്ലപ്പെട്ടത്.പാകിസ്താൻ ആദ്യം യുദ്ധം കശ്മീർ കലാപകാരികളുടെ സൃഷ്ടിയാണെന്നു പറഞ്ഞിരുന്നെങ്കിലും ജീവഹാനിയും അപകടങ്ങളും സംഭവിച്ചവരുടെ പട്ടികയും പാകിസ്താൻ പ്രധാനമന്ത്രിയുടേയും പട്ടാള മേധാവിയുടേയും പിന്നീടുള്ള പ്രസ്താവനകളും പാകിസ്താന്റെ അർദ്ധസൈനിക വിഭാഗങ്ങളുടെ യുദ്ധത്തിലെ പങ്ക് വെളിവാക്കുകയായിരുന്നു.
14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളില്‍ തികച്ചും പ്രതികൂല സാഹചര്യത്തെ അതിജീവിച്ചാണ് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനികളെ തുരത്തിയത്.
Post Your Comments