
മുംബൈ: മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനെ തുടർന്ന് 15 വയസ്സുകാരി ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മുംബൈയിലെ മലാഡിന് സമീപമാണ് സംഭവം. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
മകൾ മൊബൈലിന് അടിമയായിരുന്നുവെന്ന് ആണ് മാതാപിതാക്കൾ പറയുന്നത്. ഫോൺ മാറ്റിവച്ച് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ രക്ഷിതാക്കൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പ്രശ്നം ഗുരുതരമാകുകയും മാതാപിതാക്കൾ പെൺകുട്ടിയിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ഇതേത്തുടർന്നുള്ള ദേഷ്യത്തിൽ കുട്ടി ഏഴാം നിലയിൽ നിന്ന് എടുത്ത് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. റിപ്പോർട്ടിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments