
ഭോപ്പാല്‍: തല്ലി അവശയാക്കിയ ശേഷം യുവതിയെ ഭര്‍ത്താവ് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. മധ്യപ്രദേശിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭക്ഷണം പാകം ചെയ്യുന്നത് വരെ കാത്തിരിക്കാന്‍ യുവതി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. യുവതിയെ വടി കൊണ്ട് തല്ലി അവശയാക്കിയ ശേഷം കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
Read Also: 12 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികളും വാക്സിന് എടുക്കണം: ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം
മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം ഉണ്ടായത്. പ്രതിയായ ദിനേശ് മാലിയെ പോലീസ് പിടികൂടി. വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ദിനേശ്, ഭാര്യയോട് ഭക്ഷണം ചോദിച്ചപ്പോള്‍ താന്‍ വീട്ടുജോലിയിലാണെന്നും ഭക്ഷണം പാകം ചെയ്യുന്നത് വരെ കാത്തിരിക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ദിനേശ് ഭാര്യയുമായി വഴക്കിടുകയും അലക്കാനുപയോഗിക്കുന്ന ബാറ്റെടുത്ത് തലക്കടിക്കുകയുമായിരുന്നു.
തടയാന്‍ ശ്രമിച്ച മകളെയും ദിനേശ് മര്‍ദ്ദിച്ചു. അടിയേറ്റ് അവശയായി കിടന്ന ഭാര്യയെ കിണറ്റിലെറിഞ്ഞ് ദിനേശ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
Post Your Comments