Latest NewsKeralaNews

‘ഭരണഘടനാ ബാധ്യത നിർവഹിക്കേണ്ടവർ അത് ചെയ്യാൻ തയ്യാറാകണം’: ഗവർണറെ വിമർശിച്ച് കെ രാധാകൃഷ്ണൻ

തിരുവനന്തപുരം : നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനിടെ ഗവർണറിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ രാധാകൃഷ്ണൻ. ഭരണഘടനാ ബാധ്യത നിർവഹിക്കേണ്ടവർ അത് ചെയ്യാൻ തയ്യാറാകണം. ഭരണഘടനാ പദവിയിലിരിക്കുന്നയാൾ അത് നിർവ്വഹിക്കാത്തത് ശരിയായ രീതിയല്ലെന്നാണ് മന്ത്രിയുടെ വിമർശനം.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ ഇന്നലെ ഒപ്പിടാൻ വിസമ്മതിച്ചത് വലിയ അനിശ്ചിതത്വമുണ്ടാക്കിയിരുന്നു. ഒടുവില്‍ ഗവർണറെ വിമര്‍ശിച്ച സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ ചുമതലയിൽ നിന്ന് മാറ്റിയാണ് സര്‍ക്കാര്‍ അനുനയത്തിലെത്തിയത്.

Read Also  :  ‘എന്തിന് തേച്ചൂ മേയരൂറ്റി, തേപ്പ് എന്ന വാക്ക് മാറ്റി ഇനി മേയറടി എന്നാക്കിയാലോ’, ആര്യ രാജേന്ദ്രനെതിരെ സൈബര്‍ ആക്രമണം

ഗവർണറുടെ അഡീഷണൽ പിഎ സ്ഥാനത്ത് ഹരി എസ് കർത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ ജ്യോതിലാൽ വെച്ച കത്താണ് ഗവർണറെ പ്രകോപിപ്പിച്ചത്. പ്രകടമായ രാഷ്ട്രീയ ബന്ധമുള്ളവരെ രാജ്ഭവനിൽ നിയമിക്കുന്നതിലെ അഭിപ്രായ ഭിന്നതയാണ് കത്തിലുണ്ടായിരുന്നത്. അഡീ.പിഎക്ക് നിയമന ശുപാർശ അംഗീകരിച്ച ശേഷം തന്റെ ഓഫീസിന് സർക്കാർ നൽകിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായിഅവഹേളനമാണെന്നും ഗവർണർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button