തിരുവനന്തപുരം: പതിറ്റാണ്ടുകളായി താത്പര്യമുള്ള റമ്മിനെ കൈവിട്ട് മലയാളികൾ. കഴിഞ്ഞ 5 വർഷമായി താരതമ്യേന വിലകൂടിയ ബ്രാൻഡിയാണ് ഇപ്പോൾ മലയാളികൾക്ക് ഏറെയിഷ്ടം. വിൽപനയുടെ 51 ശതമാനവും ബ്രാൻഡിയാണ്. റമ്മിന്റെ വിൽപന 43% ആയി കുറഞ്ഞിട്ടുണ്ട്. വോഡ്ക വിൽപന 4% ഉം വിസ്കിയുടെ വിൽപന 2% ഉം ആണ്. അതേസമയം വിസ്‌കി, വൈൻ എന്നിവയുടെ ഉപയോഗത്തിൽ വർദ്ധനവ് ഉണ്ട്.
വിദേശ മദ്യത്തിന്റെ വരവിനെയും കേരളം സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ദ്യത്തിൽ നിന്നുള്ള സർക്കാരിന്റെ വരുമാനവും അതിവേഗം കൂടുന്നുണ്ട്. 35 വർഷം മുൻപ് 55.46 കോടിയായിരുന്നുവെങ്കിൽ 2018–19ൽ 14,508 കോടിയായി.
Post Your Comments