തിരുവനന്തപുരം: സംസ്ഥാനത്ത് നര്‍ക്കോട്ടിക് ജിഹാദ് വിവാദം ആളിക്കത്തുകയാണ്. നര്‍ക്കോട്ടിക് ജിഹാദിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ മതസംഘടനകളടക്കം നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത് എത്തി. കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകള്‍ ഇവയിലെല്ലാം ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് ഇതില്‍ പങ്കാളിത്തം ഇല്ലെന്ന് മനസിലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊന്നിനും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയില്‍പ്പെടുത്താനുമാവില്ല. ക്രിസ്തുമതത്തില്‍ നിന്ന് കൂടുതല്‍ പേരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്നതും അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ ക്രിസ്ത്യാനികള്‍ ഉള്‍പ്പടെയുള്ള ഇതരമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്ന പ്രചരണത്തിന്റെ നിജസ്ഥിതി പരിശോധിച്ചു. അപ്പോള്‍ മറ്റൊരു ചിത്രമാണ് തെളിഞ്ഞത്. 2019 വരെ 100 മലയാളികളാണ് ഐഎസില്‍ ചേര്‍ന്നതായി വിവരം ലഭിച്ചത്. ഇതില്‍ 72 പേര് തൊഴില്‍പരമായ ആവശ്യങ്ങള്‍ക്ക് വിദേശത്തുപോയപ്പോള്‍ അവിടെ നിന്ന് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആ സംഘടനയില്‍ എത്തിപ്പെട്ടതാണ്. അവരില്‍ കോഴിക്കോട് തുരുത്യാട് സ്വദേശി ദാമോദരന്റെ മകന് പ്രജു ഒഴികെ ബാക്കിയെല്ലാവരും മുസ്ലിം സമുദായത്തില്പ്പെട്ടവരവാണ്’ – മുഖ്യമന്ത്രി പറഞ്ഞു.
’28 പേര് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്ന് പോയവരാണ്. ആ 28 പേരില്‍ 5 പേര് മാത്രമാണ് മറ്റ് മതങ്ങളില്‍ നിന്ന് ഇസ്സാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് ഐഎസില്‍ ചേര്‍ന്നത്. തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദു യുവതി പാലക്കാട് സ്വദേശിയായ ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തു. എറണാകുളം സ്വദേശിയായ മെറിന് ജേക്കബ് എന്ന ക്രിസ്ത്യന്‍ യുവതി ക്രിസ്ത്യന്‍ യുവാവിനെയും വിവാഹം ചെയ്തു. വിവാഹത്തിന് ശേഷമാണ് മതപരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ന്നത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തുന്നുവെന്നതിനെ സാധുകരിക്കുന്നതല്ല ഈ കണക്കുകള്‍’- മുഖ്യമന്ത്രി പറഞ്ഞു
Post Your Comments